സൂപ്പർമൂൺ വിസ്മയ കാഴ്ച ഇരിങ്ങാലക്കുടയിലും

ഇരിങ്ങാലക്കുട : ജൂൺ 14 ചൊവ്വാഴ്ചയിലെ സ്‌ട്രോബെറി മൂണ്‍ എന്ന ആകാശ വിസ്മയം ഇരിങ്ങാലക്കുടയിൽ നിന്നും ദൃശ്യമായി. ഏറ്റവും വലുതായും ഏറെ തിളക്കത്തോടെയും ചന്ദ്രനെ കാണാം എന്നതാണ് ഈ ദിനത്തിന്റെ പ്രത്യേകത.

ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോഴാണ് സൂപ്പർമൂൺ സംഭവിക്കുന്നത്. ഈ സമയം ചന്ദ്രൻ ഭൂമിയുടെ ഏകദേശം 16,000 മൈൽ അടുത്തുവരും. സാധാരണ സമയങ്ങളിൽ 222238 മൈൽ അകലമാണ് ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരം.

കൂടുതൽ അടുത്ത് വരുന്നതിനാൽ സാധാരണ പൂർണ്ണ ചന്ദ്രനേക്കാൾ ഏഴ് ശതമാനം വലുപ്പത്തിലും 15 ശതമാനം തെളിച്ചത്തിലും ചന്ദ്രൻ ദൃശ്യമാകും. ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങളും പർവ്വതങ്ങളും ഇന്നത്തെ വീഡിയോയിൽ ദൃശ്യമാണ്.

29.5 ദിവസത്തിലൊരിക്കൽ ചന്ദ്രൻ പൂർണ്ണ രൂപത്തിൽ ആകുമെങ്കിലും സൂപ്പർമൂൺ പ്രതിഭാസം ദീർഘനാളത്തെ ഇടവേളകളിലാണ് സംഭവിക്കുക. ഈ വർഷം ജൂലൈ 13ന് സൂപ്പർ മൂണിന് സമാനമായ ബക്ക് മൂൺ പ്രതിഭാസം സംഭവിക്കും. ചന്ദ്രൻ ഭൂമിയിൽ നിന്ന് 222089 മൈലിനുള്ളിൽ എത്തുമ്പോഴാണ് ഇത് സംഭവിക്കുക

സ്‌ട്രോബെറി മൂണ്‍ എന്ന ആകാശ വിസ്മയം – വീഡിയോ കാണാം

Leave a comment

Top