

പൊറത്തിശ്ശേരി: ജനാധിപത്യ മഹിളാ അസോസിയേഷൻ പൊറത്തിശ്ശേരി മേഖലാ സമ്മേളനത്തിന് സഖാവ് സുമതി ഗോപാലകൃഷ്ണൻ നഗറിൽ (അപ്പാസ് ഹാൾ, മാപ്രാണം) നടത്തി. നൂറുകണക്കിന് പ്രതിനിധി സഖാക്കളുടെ പ്രകടനത്തിന് ശേഷം സമ്മേളന നഗരിയിൽ കാഞ്ചന കൃഷ്ണൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ഉഷ പ്രഭു കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സി.എം.സാനി രക്തസാക്ഷി പ്രമേയവും, ടി.സി.രമീള അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഡ്വ.കെ.ആർ.വിജയ, വൽസല ബാബു, ഷീജ പവിത്രൻ, മീനാക്ഷി ജോഷി, അംബിക പള്ളിപ്പുറത്ത്, എം.ബി.രാജു മാസ്റ്റർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായ പ്രസിഡണ്ട് സി.എം.സാനി, സെക്രട്ടറി ധന്യ ഉണ്ണികൃഷ്ണൻ, ട്രഷറർ ലേഖ ഷാജൻ, പ്രസീഡിയം അംഗങ്ങൾ സതി സുബ്രഹ്മണ്യൻ,
ഷീബ ശശിധരൻ എന്നിവരും പങ്കെടുത്തു.
സംഘാടക സമിതി ചെയർമാൻ കെ.ജെ.ജോൺസൻ സ്വാഗതവും ധന്യ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
Leave a comment