ഞാറ്റുവേല മഹോത്സവം ജൂൺ 17 മുതൽ 26 വരെ ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ – സംഘാടക സമിതി ചേർന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം 2022 വിപുലമായ സംഘാടക സമിതി യോഗം കൗൺസിൽ ഹാളിൽ നടന്നു. നഗരസഭയുടെ നേതൃത്വത്തിൽ കൃഷി വകുപ്പ്, റസിഡൻസ് അസോസിയേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹ്യനീതി വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ജൂൺ 17 മുതൽ 26 വരെ നഗരസഭ ടൗൺ ഹാളിൽ വച്ചാണ് സംഘടിപ്പിക്കുന്നത്.

വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു, തൃശൂർ എം പി ടി എൻ പ്രതാപൻ എന്നിവർ രക്ഷാധികാരികളായും, സംഘാടകസമിതി ചെയർമാൻ മുനിസിപ്പൽ ചെയ്യർപേഴ്സൺ സോണിയഗിരി, സംഘാടക സമിതി വൈസ് ചെയർമാൻ ടി വി ചാർളി, കൺവീനർ നഗരസഭാ സെക്രട്ടറി മുഹമ്മദ്‌ അനസ്, കോർഡിനേറ്റർമാരായി ജെയ്സൺ പാറേക്കാടൻ, പി ആർ സ്റ്റാൻലി, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ടി വി ചാർളി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുജ സഞ്ജീവ്കുമാർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ, റിഫ്രഷ്മെന്റ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, ട്രോഫി & ഇൻവിറ്റേഷൻ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. കെ ആർ വിജയ, എക്സിബിഷൻ കമ്മിറ്റി ചെയർമാൻ പി ടി ജോർജ്ജ്, ഡിസിപ്ലിൻ കമ്മിറ്റി ചെയർമാൻ സന്തോഷ്‌ ബോബൻ, സ്റ്റേജ് & ഡെക്കറേഷൻ കമ്മിറ്റി ചെയർമാൻ അൽഫോൻസാ തോമസ്, നഗരസഭാ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

Leave a comment

Top