കാട്ടൂർ കലാസദനത്തിന്‍റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ച് വെള്ളാനിയിൽ കവിയരങ്ങ്

വെള്ളാനി : കാട്ടൂർ കലാസദനത്തിന്‍റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന ഗ്രാമോത്സവത്തിന്‍റെ ഭാഗമായി മാർച്ച് 25 ഞായറാഴ്ച്ച ഉച്ചത്തിരിഞ്ഞ 3 മണിക്ക് വെള്ളാനി ഞാലിക്കുളം ശിവക്ഷേത്ര മൈതാനിയിൽ കാവ്യസായാഹ്നം സംഘടിപ്പിക്കുന്നു. കവി കെ.ആർ ടോണി ഉദ്‌ഘാടനം ചെയുന്നു. കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് ബാബു അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ മനോജ്‌കുമാർ മുഖ്യ അതിഥിയായിരിക്കും.

ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.കെ ഉദയപ്രകാശ്, കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് വലിയ പറമ്പിൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിലെ വ്യക്തിത്വങ്ങളും ജനപ്രധിനിധികളുമായ രാമ രാജൻ, സുനിത മനോജ്, സരിത മനോജ്, ഹാരിദ്‌സസ് പട്ടത്ത്, മുകുന്ദൻ കാരേക്കാട്ട്, ശ്രീകുമാർ മേനോത്ത്, ജോണി ആന്‍റോ, ബാലകൃഷ്ണൻ വടക്കൂട്ട്, പി.എൻ പ്രമോദ്, സുഷമ ഷാജി എന്നിവരും നിരവധി കവികളും പരിപാടിയിൽ പങ്കെടുക്കും.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top