എ.കെ.പി.എ. മേഖലാ കമ്മിറ്റിയും എൽ.ബി.എസ്.എം. ഹൈസ്കൂളും സംയുക്തമായി പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

അവിട്ടത്തൂർ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖലയും അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹൈ സ്കൂളും സംയുക്തമായി പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപകൻ മെജോ പോൾ മാസ്റ്റർ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു.

എ കെ പി യെ മേഖല പ്രസിഡണ്ട് ശശി കെ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡണ്ട് ബിനോയ് വെള്ളാങ്ങല്ലൂർ ആമുഖപ്രഭാഷണം നടത്തി. പരിസ്ഥിതിയെ സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകയും കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയുമായ അശ്വതി ആർ. ക്ലാസ് നയിച്ചു.

പി.ടി.എ. പ്രസിഡണ്ട് ബിന്ദു വി, എച്ച്.എസ്.എസ്.ടി. കെമിസ്ട്രി ഗൈഡ്സ് ക്യാപ്റ്റൻ പ്രസീദ ടി.എൻ, എൻ.എസ്.എസ്. കോഡിനേറ്റർ ശ്രീല വി.വി, ജില്ലാ കമ്മിറ്റി അംഗം ജോജോ മാടവന, സീഡ് കോർഡിനേറ്റർ രമ കെ. മേനോൻ, മേഖലാ ട്രഷറർ വേണു വെള്ളാങ്ങല്ലൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

രാധാകൃഷ്ണൻ ദൃശ്യയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മേഖല സെക്രട്ടറി പ്രസാദ് എൻ. എസ്. സ്വാഗതവും മേഖല പി.ആർ. ഒ. വിനോദ് എൻ. രാജൻ നന്ദിയും പറഞ്ഞു.

Leave a comment

Top