ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ പാറയിൽ രാജി വച്ചു

ഇരിങ്ങാലക്കുട: ബി ജെ പി ജില്ലാ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ പാറയിൽ രാജി വച്ചു. ബി.ജെ.പി. ഇരിങ്ങാലക്കുട നിയോജക മണ്ഡലം സെക്രട്ടറി അടക്കമുള്ള ഭാരവാഹിയായിരുന്നു ഉണ്ണികൃഷ്ണൻ. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന്റെ വിശദികരണം.

നേതൃത്വമായുള്ള തർക്കമാണ് രാജിക്ക് കാരണമായത് എന്ന വാർത്ത ശരിയല്ലെന്ന് ഉണ്ണികൃഷ്ണൻ പാറയലും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട പറഞ്ഞു.

Leave a comment

Top