എസ്.എൻ. സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: എസ്.എൻ. സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം പരിസ്ഥിതി പ്രവർത്തകനും കർഷകനുമായ സുശീതാംബരൻ ഉദ്ഘാടനം ചെയ്തു. പി.കെ. ഭരതൻ മാസ്റ്റർ, കെ. മായ എന്നിവർ പരിസ്ഥിതിദിന സന്ദേശം നൽകി.

പ്രിൻസിപ്പൽ കെ.സി. ബിന്ദു, ഹെഡ്മിസ്ട്രസ് അജിത.പി.എം, ഷാജി എം.ജെ. എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന തൈകൾ സ്കൂൾ വളപ്പിൽ നട്ടു. കൂടാതെ അതെ “ഒരേയൊരു ഭൂമി” എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചനാ മത്സരവും സ്കൂളിൽ സംഘടിപ്പിച്ചു.

Leave a comment

Top