താണിശ്ശേരി പാവടി പാലത്തിനു സമീപം റോഡരികിലും പറമ്പിലും സ്ഥിരമായി മനുഷ്യവിസർജ്ജനം തള്ളുന്നു

താണിശ്ശേരി: താണിശ്ശേരി പാവടി പാലത്തിനു സമീപം റോഡരികിലും പറമ്പിലും സ്ഥിരമായി മനുഷ്യവിസർജ്ജനം തള്ളുന്നു. കാറളം പഞ്ചായത്ത് 11-ാം വാർഡിൽ താമസിക്കുന്ന പുതുക്കാട്ടിൽ ഉണ്ണികൃഷ്ണന്‍റെ റോഡരികിലുള്ള പറമ്പിലേക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ രാത്രി മാലിന്യം കൊണ്ടുവന്നു തള്ളിയത്.

രാത്രി വാഹനത്തിന്‍റെ ശബ്ദം കേട്ട് എത്തിയെങ്കിലും കണ്ടുപിടിക്കാനായില്ല. മണലിന്യം തള്ളിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം കാട്ടൂർ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടുണ്ട്.

Leave a comment

Top