ദേശീയ ടേബിൾ ടെന്നീസ് കേഡറ്റ് സബ്ജൂനിയർ കാറ്റഗറി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ഡോൺ ബോസ്കോ സ്കൂൾ വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട: മധ്യപ്രദേശിൽ നടന്ന 83-ാം ദേശീയ ടേബിൾ ടെന്നീസ് കേഡറ്റ് സബ്ജൂനിയർ കാറ്റഗറി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ഡോൺ ബോസ്കോ സ്കൂൾ വിദ്യാർത്ഥികൾ. ഇരട്ട സഹോദരിമാരായ ടിയ എസ്. മുണ്ടൻകുര്യൻ,ടിഷ എസ്. മുണ്ടൻകുര്യൻ എന്നിവരും ജൂലിയ ജിജോയുമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.

പ്രിൻസിപ്പൽ ഫാ. സന്തോഷ് മണികൊമ്പിൽ, റെക്ടർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ, ടേബിൾ ടെന്നീസ് കോച്ചായ മിഥുൻ ജോണി എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സ്കൂളിൽ സ്വീകരണം നൽകി.

കഴിഞ്ഞ ഏഴ് വർഷമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടേബിൾ ടെന്നീസ് അക്കാദമിയാണ് ഡോൺബോസ്കോ. അടുത്തമാസം ആലപ്പുഴയിൽ നടക്കാനിരിക്കുന്ന ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ ഇവിടെ പരിശീലിക്കുന്ന 4 വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.

അമ്പതോളം കുട്ടികൾ രാവിലെയും വൈകിട്ടും ഇവിടെ പരിശീലനത്തിന് എത്തുന്നുണ്ട്. യൂണിവേഴ്സിറ്റി താരങ്ങളുടെ പരിശീലന കേന്ദ്രവും ഡോൺബോസ്കോ അക്കാദമി തന്നെയാണ്.

Leave a comment

Top