

കൽപറമ്പ്: വടക്കുംകര ഗവ.യു.പി.സ്കൂളിലെ പരിസ്ഥിതി വാരാചരണവും ഔഷധത്തോട്ടത്തിൻ്റെ ഉദ്ഘാടനവും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഗ്രന്ഥകാരനുമായ വി.കെ. ശ്രീധരൻ നിർവ്വഹിച്ചു.
കുട്ടികൾ കൊണ്ടുവന്ന ഔഷധച്ചെടികൾ സ്കൂൾ മുറ്റത്ത് നടുകയും ഓരോ ചെടികളുടെ ഔഷധ ഗുണങ്ങൾ വിശദീകരിക്കുകയും ചെയ്തു. വാർഡ് മെമ്പർ ജൂലിജോയി അധ്യക്ഷത വഹിച്ചു. എസ്.എം.സി.ചെയർമാൻ പി.കെ.ഷാജു ആദ്യ ചെടി നട്ടു.
പ്രധാനാധ്യാപകൻ ടി.എസ്. സജീവൻ സ്വാഗതവും ടി.വി. മണി നന്ദിയും പറഞ്ഞു.
Leave a comment