തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി

പുല്ലൂർ: തുറവൻകാട് ഊക്കൻ മെമ്മോറിയൽ എൽ.പി. സ്ക്കൂളിൽ പരിസ്ഥിതി ദിനാഘോഷം പ്രധാന അധ്യാപിക സിസ്റ്റർ ജെർമെയ്ൻ വിളക്ക് കത്തിച്ച് ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ റോസ്മി ജയേഷ് വൃക്ഷത്തൈ വിതരണം ചെയ്‌തു.

പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, പി.ടി.എ. പ്രസിഡൻ്റ് അജോ ജോൺ, അധ്യാപികർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് മാവിൻതൈ നട്ടു കൊണ്ട് പരിസ്ഥിതിഗാനവുമായി കുട്ടിക്കൂട്ടം അണിനിരന്നു. അധ്യാപികമാരായ ഷെറിംഗ്, സിസ്റ്റർ ഗിൽഡാസ്, സിസ്റ്റർ അനശ്വര, സിസ്റ്റർ നിമിഷ, സിസ്റ്റർ സൗമ്യ, സിസ്റ്റർ റോസ്മി, സിസ്റ്റർ ഭവ്യ സിസ്റ്റർ ഫെമി എന്നിവർ സംസാരിച്ചു.

Leave a comment

Top