വിത്തുണ്ട പാകി പുതുമയാര്‍ന്നൊരു പരിസ്ഥിതി ദിനാചരണം

വെള്ളാങ്ങല്ലൂര്‍: ലോക പരിസ്ഥിതി ദിനത്തില്‍ കരൂപ്പടന്ന ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ്. വളണ്ടിയേഴ്സ് തയ്യാറാക്കിയ വിത്തുണ്ട സ്കൂള്‍ മുറ്റത്തും വളണ്ടിയേഴ്സിന്‍റെ വീട്ടുവളപ്പിലും പൊതുസ്ഥലങ്ങളിലും വിതച്ചു. വാളംപുളി, സീതപ്പഴം എന്നിവയുടെ വിത്തുണ്ടകളാണ് നടാന്‍ പാകത്തില്‍ ശാസ്ത്രീയമായി വിത്തുണ്ടയാക്കിയത്.

പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂളില്‍ നടന്ന വിത്തുണ്ട വിതരണ ചടങ്ങ് പ്രിന്‍സിപ്പാള്‍ രാജശ്രീ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ പി.എം. ഷാഹിദ, സീനിയര്‍ അസിസ്റ്റന്‍റ് മിനി ടീച്ചര്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി.

Leave a comment

Top