തെളിനീര് ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി മുരിയാട് ജല നടത്തത്തിന് തുടക്കം കുറിച്ചു

മുരിയാട്: തെളിനീര് ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി മുരിയാട് ജല നടത്തത്തിന് തുടക്കം കുറിച്ചു. തോടുകളും ജലാശയങ്ങളും തെളിനീരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പഞ്ചായത്ത്‌ പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ രതി ഗോപി, കെ.യു. വിജയന്‍, ഭരണസമിതി അംഗങ്ങളായ തോമസ്‌ തൊകലത്ത്, സുനില്‍കുമാര്‍, നിജി വത്സന്‍, ജിനി സതീശന്‍, ശ്രീജിത്ത്‌ പട്ടത്ത്, നികിത അനൂപ്‌, സേവിയര്‍ ആളൂക്കാരന്‍, മനിഷ മനീഷ്, റോസ്മി ജയേഷ്, മണി സജയന്‍, നിത അര്‍ജുനന്‍, പഞ്ചായത്ത് സെക്രട്ടറി പ്രജീഷ് പി, പഞ്ചായത്ത് ജീവനക്കാര്‍, നാടന്‍ പാട്ട് സംഘം കരിന്തലക്കൂട്ടം അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a comment

Top