വൃക്ഷത്തൈകൾ നട്ട് എച്ച്.ഡി.പി. സമാജം സ്കൂൾ

എടതിരിഞ്ഞി: പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ ഫെഡറൽ ബാങ്ക് കാക്കാത്തുരുത്തി ശാഖയുടെ സഹായത്തോടെ വൃക്ഷത്തൈകൾ നട്ടു. സീനിയർ മാനേജർ ജോൺ ജെയിംസ്, അഡ്മിനിസ്ട്രേറ്റീവ് മാനേജർ തോമസ് മാത്യു എന്നിവരാണ് വൃക്ഷത്തൈകളുമായി വിദ്യാലയത്തിൽ എത്തിയത്.

സ്കൂൾ മാനേജർ ഭരതൻ കണ്ടേങ്ങാട്ടിൽ, പിടിഎ പ്രസിഡണ്ട് സി.എസ്. സുതൻ, വാർഡ് മെമ്പർ ഷാലി ദിലീപൻ എന്നിവർ സംസാരിച്ചു.

പ്രധാനാധ്യാപിക സി.പി. സ്മിത സ്വാഗതവും സീനിയർ അദ്ധ്യാപകൻ സി.എസ്. ഷാജി നന്ദിയും പറഞ്ഞു. ഹരിത സേനാംഗങ്ങൾ, സീഡ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a comment

Top