എട്ടോളം ജീവിതങ്ങളെ കരയിലെത്തിച്ച ബേബി തെറ്റയിലിനെ ആദരിച്ച് സി.പി.ഐ.

ഇരിങ്ങാലക്കുട : ചാലക്കുടി പുഴയിൽ പൊലിയേണ്ട എട്ടോളം ജീവിതങ്ങളെ കരയിലെത്തിച്ച ഇരിങ്ങാലക്കുട ആസാദ് റോഡ് ജവഹർ ഫ്ലാറ്റ് നിവാസിയായ ബേബി തെറ്റയിലിനെ സി.പി.ഐ. ജവഹർ ബ്രാഞ്ച് ആദരിച്ചു.

ചാലക്കുടിയിൽ ജോലി ചെയ്യുന്ന ബേബി സ്ഥിരമായി പുഴയിൽ കുളിക്കാൻ പോകുന്നയാളാണ്. തന്‍റെ കണ്മുന്നിൽ ഒഴുക്കിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ ബേബി കാണിച്ച നീന്തൽ വൈദഗ്ധ്യം കൊണ്ട് എട്ടോളം പേരാണ് മരണത്തിന്‍റെ ചുഴികളിൽ നിന്നും രക്ഷപ്പെട്ടത്.

ചടങ്ങിൽ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. പ്രസാദ് പൊന്നാട അണിയിച്ചു. എ.ഐ.വൈ.എഫ്. ടൗൺ സെക്രട്ടറി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.സി. മോഹൻലാൽ, കെ.എസ്. പ്രദീപ്, ബ്രാഞ്ച് സെക്രട്ടറി സിജു പുത്തൻവീട്ടിൽ, അസിസ്റ്റന്‍റ് സെക്രട്ടറി സച്ചിൻ വി.യു. എന്നിവർ സംസാരിച്ചു.

Leave a comment

Top