ലോക്കല്‍ സമ്മേളനത്തില്‍ വച്ച് വിദ്യാര്‍ത്ഥിക്ക് സെെക്കിള്‍ നല്‍കി സി.പി.ഐ.

കാട്ടൂര്‍: നിര്‍മ്മാണ തൊഴിലാളിയായ അച്ഛൻ വീണ് പരിക്കു പറ്റി കിടപ്പിലാവുകയും, അമ്മക്ക് പക്ഷാഘാതം സംഭവിക്കുകയും ചെയ്തപ്പോള്‍ സ്കൂളില്‍ പോകാന്‍ സെെക്കിള്‍ വേണമെന്ന ആഗ്രഹം ഉപേക്ഷിച്ച ഒമ്പതാം ക്ലാസ്സുകാരിക്ക് സി.പി.ഐ. കാട്ടൂര്‍ ലോക്കല്‍ സമ്മേളനത്തില്‍ വച്ച് സെെക്കിള്‍ വാങ്ങി നല്‍കി.

സമ്മേളനം ഉദ്ഘാടനം ചെയ്ത ഇ.ടി. ടെെസണ്‍മാസ്റ്റര്‍ എം.എല്‍.എ. സെെക്കിള്‍ കെെമാറി. സി.പി.ഐ. മണ്ഡലം സെക്രട്ടറി പി. മണി, ജില്ലാ കൗണ്‍സില്‍ അംഗം എം.ബി. ലത്തീഫ്, ജില്ലാ പഞ്ചായത്ത് അംഗം, ഷീല അജയഘോഷ്, എ.ജെ. ബേബി, ജോജു, വി.എ. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

സി.പി.ഐ. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി നജിനെയും അസി.സെക്രട്ടറിയായി ജോജോനെയും തെരഞ്ഞെടുത്തു.

Leave a comment

Top