ഡിജിറ്റൽ യുഗത്തിലേക്ക് ഒരു പടികൂടി കയറി ഇരിങ്ങാലക്കുട നഗരസഭ; ആസ്തി രെജിസ്റ്റർ ഡിജിറ്റൽ സർവ്വേ ആരംഭിക്കുന്നു

റോഡുകൾ, കുളങ്ങൾ മുതൽ നഗരസഭാ പരിധിയിൽപ്പെടുന്ന എല്ലാവിധ ആസ്തികളെയും ഡിജിറ്റലൈസ് ചെയ്യുകയാണ് ലക്ഷ്യം.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ ഡിജിറ്റൽ യുഗത്തിലേക്ക് ഒരു പടി കൂടി കയറി ആസ്തി രജിസ്റ്റർ സർവ്വേ ആരംഭിക്കുന്നു. റോഡുകൾ, കുളങ്ങൾ മുതൽ നഗരസഭാ പരിധിയിൽപ്പെടുന്ന എല്ലാവിധ ആസ്തികളെയും ഡിജിറ്റലൈസ് ചെയ്യുകയാണ് ലക്ഷ്യം. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയഗിരി ഉദ്‌ഘാടനം ചെയ്തു.

ആസ്തി ഡിജിറ്റലൈസേഷൻ വഴി വിവരങ്ങളുടെ കൃത്യതകൾ പരിശോധിക്കാനും അതുവഴി പദ്ധതിനിർവ്വഹണവും എളുപ്പമാക്കുന്നു. ആദ്യപടിയായി ഏകദേശം 3 മാസത്തിനുള്ളിൽ റോഡുകളുടെ കണക്കെടുപ്പ് കഴിയുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

സി.എസ്.ആർ.ഡി. ഉദ്യോഗസ്ഥരായ ജയരാജൻ സി.ആർ.(ഡയറക്ടർ), അർജുൻ ടി.എസ്.(ഫീൽഡ് കോ- ഓർഡിനേറ്റർ, എഞ്ചിനീയർമാരായ റിജിൽ മോഹൻ, ആന്റണി ജോജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വാർഡ് കൗൺസിലർമാർ, നഗസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a comment

Top