പരിസ്ഥിതി ദിനത്തിൽ സൈക്കിളുകൾ വിതരണം ചെയ്ത് തവനിഷ്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സൈക്കിൾ ചലഞ്ചുവഴി സമാഹരിച്ച ഇരുപതോളം സൈക്കിളുകൾ പരിസ്ഥിതിദിനത്തിൽ വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനം നിർവഹിച്ചു.

ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ.ഫാ. ജോളി ആൻഡ്രയൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് ഡേവിസ് മാസ്റ്റർ, ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോയ് പീണിക്കപറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർമാരായ പ്രൊഫ. മുവിഷ് മുരളി, ഡോ. സുരേഷ് ഗോവിന്ദ്, തവനിഷ് സ്റ്റുഡന്‍റ് പ്രസിഡന്‍റ് ആന്‍റണി, സെക്രട്ടറി ഏയ്ഞ്ചൽ ജോൺ, മെറിൻ, അശ്വതി, ജഗൻ, ഹാദി എന്നിവരും അമ്പതോളം തവനിഷ് വളൻ്റിയേഴ്‌സും പങ്കെടുത്തു.

Leave a comment

Top