കെ.എസ്.എസ്.പി.യു. ഇരിങ്ങാലക്കുട ബ്ലോക്കിന്‍റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതിദിനം ആചരിച്ചു

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ബ്ലോക്കിന്‍റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതിദിനം ആചരിച്ചു. ഇരിങ്ങാലക്കുട ടൗൺ ബ്ലോക്ക്‌ കെ.എസ്.എസ്.പി.യു. പ്രസിഡണ്ട് സെബാസ്റ്റ്യൻ മാളിയേക്കൽ ഉദ്ഘാടനം നിർവഹിച്ചു.

ഇരിങ്ങാലക്കുട ടൗൺ ബ്ലോക്ക്‌ കെ.എസ്.എസ്.പി.യു. സെക്രട്ടറി എം.കെ. ഗോപിനാഥൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ഒ. ജോസഫ്, കെ.ആർ. പീതംബരൻ, കെ.ജി. സുബ്രഹ്മണ്യൻ, പി.എ. നസീർ, ഇ.ജെ. ക്ലീറ്റസ്, കെ.പി. സുദർശൻ എന്നിവർ സംസാരിച്ചു.

Leave a comment

Top