അപകട ഭീഷണിയായ മരങ്ങൾ റോഡരികിൽ നിന്ന് മാറ്റി

ഇരിങ്ങാലക്കുട : റോഡരികിൽ മരങ്ങൾ കിടക്കുന്നത് അപകടകാരണമാകുമെന്നത്‌ തിരിച്ചറിയാൻ ഒരു വാർത്ത വേണ്ടി വന്നു അധികൃതർക്ക്. പിന്നീടെല്ലാം പെട്ടന്നായിരുന്നു. കോൺട്രാക്ട് എടുത്ത കരാറുകാരനെ വിളിച്ചു വരുത്തി റോഡരികിൽ മാറ്റാതെ കിടന്നിരുന്ന മുറിച്ചിട്ട മരങ്ങളെല്ലാം നീക്കി കൊണ്ടുപോകാൻ വെറും മണിക്കൂറുകൾ മാത്രമേ വേണ്ടി വന്നുള്ളൂ . കരാർ കൊടുക്കുമ്പോൾ വ്യവസ്ഥയിലുള്ളതാണ് അതാത് ദിവസം തന്നെ വെട്ടിയിട്ട മരങ്ങളും മരക്കൊമ്പുകളും മറ്റും റോഡിൽ നിക്ഷേപിക്കാതെ കൊണ്ടുപോകണമെന്നുള്ളത്. പക്ഷെ ഇത് പലപ്പോഴു പ്രായോഗിക തലത്തിൽ നടപ്പിൽ വരുത്താൻ ചുമതലയുള്ള ഉദ്യോഗസ്ഥർ മെനക്കെടാറില്ല. ഇത് തന്നെയാണ് സംസ്ഥാന പാതയിലെ അപകട വളവായ പുല്ലൂരിലെ റോഡ് വീതി കൂട്ടുന്നതിന്‍റെ ഭാഗമായി റോഡരികിലെ മരങ്ങൾ മുറിച്ചതിന്‍റെ അവശിഷ്ട്ടങ്ങൾ മാസങ്ങളായിട്ടും മാറ്റാതെ കിടന്ന് അപകട ഭീഷണി ഉയർത്തിയത്.

related news  : റോഡരികിൽ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ അപകട ഭീഷണിയുണർത്തുന്നു

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top