റെജുവെനേറ്റ് എക്സിബിഷൻ സംഘടിപ്പിച്ചു

പാഴ് വസ്തുക്കളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ഉണ്ടാക്കി എടുത്ത കാരകൗശല വസ്തുക്കളും നിത്യോപയോഗ സാധനങ്ങളുമാണ് എക്സിബിഷനെ ശ്രദ്ധേയമാക്കുന്നത്.

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് 20 ആൻഡ് 49ന്‍റെ നേതൃത്വത്തിൽ റെജുവെനേറ്റ് എക്സിബിഷൻ സംഘടിപ്പിച്ചു. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പാഴ് വസ്തുക്കളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ഉണ്ടാക്കി എടുത്ത കാരകൗശല വസ്തുക്കളും നിത്യോപയോഗ സാധനങ്ങളുമാണ് എക്സിബിഷനെ ശ്രദ്ധേയമാക്കുന്നത്.

നാഷണൽ സർവിസ് സ്കീം ജില്ലാ കോർഡിനേറ്റർ ബിനു ടി.വി.യും ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ.ഡോ.ജോളി ആൻഡ്രൂസ് സി.എം.ഐ.യും ചേർന്നു ഉദ്‌ഘാടനം നിർവഹിച്ചു.

Leave a comment

Top