വൃക്ഷ കോടതികൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും സെമിനാർ

കേരളത്തിലെ അനധികൃത വൃക്ഷം വെട്ടിനശിപ്പിക്കൽ തടയുന്നതിന് വിവിധ വിദേശ രാഷ്ട്രങ്ങളിൽ ഉള്ളതുപോലെ വൃക്ഷ കോടതികൾ സ്ഥാപിക്കണമെന്ന് സെമിനാർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

വെള്ളാങ്ങല്ലൂർ: ലോക പരിസ്ഥിതിദിനാചരണത്തിന്‍റെ ഭാഗമായി കാലാവസ്ഥാവ്യതിയാനവും പാരിസ്ഥിതിക പ്രശ്നങ്ങളും എന്ന വിഷയത്തിൽ വള്ളിവട്ടം യൂണിവേഴ്സൽ എൻജിനീയറിങ് കോളേജ്, എൻകോൺ ക്ലബ്ബിന്‍റെ സഹകരണത്തോടെ സെമിനാർ സംഘടിപ്പിച്ചു. വെള്ളാങ്ങല്ലൂർ ബുസ്താനിയ്യ: ബോർഡിംഗ് ഹോമിൽ സംഘടിപ്പിച്ച സെമിനാർ വൃക്ഷത്തൈകൾ വിതരണം ചെയ്ത് കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.

ഭാരതത്തിൽ ഏറ്റവും കൂടുതൽ വൃക്ഷ നശീകരണം നടക്കുന്ന കേരളത്തിലെ അനധികൃത വൃക്ഷം വെട്ടി നശിപ്പിക്കൽ തടയുന്നതിന് വിവിധ വിദേശ രാഷ്ട്രങ്ങളിൽ ഉള്ളതുപോലെ വൃക്ഷ കോടതികൾ സ്ഥാപിക്കണമെന്ന് സെമിനാർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ചടങ്ങിൽ പി.എം. അബ്ദുൽ ഷക്കൂർ അധ്യക്ഷത വഹിച്ചു. ബുസ്താനിയ്യ ജനറൽ സെക്രട്ടറി കെ.എം. അഷറഫ്, ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.എ.സീതി മാസ്റ്റർ, ആൽഫ പാലിയേറ്റീവ് സെക്രട്ടറി ഷഫീർ കാരുമാത്ര, ജോ. സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മുൻ പ്രസിഡണ്ട് പുളിക്കൽ കുഞ്ഞുമോൻ, പി.കെ. ശ്രീനിവാസൻ, എം.ആർ. മേഘ, ടി.കെ. അബ്ദുൽ ഹാജി, എ.എ. യൂനസ്, എൻ.എസ്. സന്തോഷ് എന്നിവർ സംസാരിച്ചു

Leave a comment

Top