

എടതിരിഞ്ഞി : ഒരു മണിക്കൂറിനുള്ളിൽ 121 ചെറുകവിതകൾ എഴുതി കേരള ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിശ്രുതി ശരത്. ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ് റെക്കോർഡ് കൈമാറി. കേരള ബുക്ക് ഓഫ് റെക്കോർഡ്സ് എം. ഡി പ്രദീപും, ട്രാൻസ് ജെന്ററും കവിയുമായ വിജയരാജമല്ലികയും ചടങ്ങിൽ പങ്കെടുത്തു. പോട്ടയിൽ രാംദാസിന്റെയും ഉഷയുടെയും മകൾ ആണ് ശ്രുതി. എടതിരിഞ്ഞി പോത്താനി സ്വദേശി ശരത്തിന്റെ ഭാര്യയാണ്.
Leave a comment