സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം – സംരംഭകത്വ ശിൽപശാലയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്

മുരിയാട് : വിവിധ തരം ചെറുതും വലുതുമായ തൊഴിൽ സംരംഭങ്ങൾ പരിചയപ്പെടുത്തുക, സാമ്പത്തിക സ്രോതസ്സുകൾ, ലോൺ, സബ്സിഡികൾ, ലൈസൻസുകൾ, സാങ്കേതിക വിദ്യ, ധനകാര്യ മാനേജ്മെന്റ്, വിപണനം, തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരു സംരംഭകത്വ ശിൽപശാല മുരിയാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്നു.

ജൂൺ 6 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുരിയാട് പഞ്ചായത്ത് ഹാളിൽ നടക്കുന്ന സ്വയം തൊഴിൽ സംരംഭകത്വ ശിൽപശാലയിലേക്ക് സ്വയം തൊഴിൽ സംരഭങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന ഏവരും എത്തിച്ചേരണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു.

Leave a comment

Top