ജന്മദിനത്തിൽ ഫല വൃക്ഷതൈ നടുവാൻ ആഹ്വാനത്തോടെ പരിസ്ഥിതി ദിനം ആചരിച്ച് സി.പി.ഐ(എം)

വരുന്ന ഒരു വർഷത്തിനുള്ളിൽ ഇരുന്നൂറ്റി എൺപത്തിമൂന്ന് പാർട്ടി അംഗങ്ങളുടെ ജന്മദിനത്തിലും വൃക്ഷതൈ നടുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് “ജന്മദിന തണൽ” പദ്ധതി

പൊറത്തിശ്ശേരി : സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ “ജന്മദിന തണൽ” എന്ന പേരിൽ വർഷം മുഴുവൻ നീണ്ട് നിൽക്കുന്ന പദ്ധതി ആരംഭിച്ചാണ് പരിസ്ഥിതി ദിനാചരണം നടത്തിയത്

ജൂൺ 5 ന് ജന്മദിനമുള്ള കാട്ടുച്ചിറ ബ്രഞ്ചിലെ പാർട്ടി അംഗം എം.ആർ അജിത്തിന് സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ ബാലൻ വൃക്ഷതൈ നൽകികൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എൻ.ആർ ബാലൻ കൈമാറിയ വ്യക്ഷതൈ എം.ആർ അജിത്ത് നടുകയും മധുരം വിതരണം നടത്തുകയും ചെയ്തു.

സി.പി.ഐ(എം) ഏരിയ കമ്മിറ്റി അംഗം എം.ബി രജുമാസ്റ്റർ ചടങ്ങിന്റെ അദ്ധ്യക്ഷനായിരുന്നു. വരുന്ന ഒരു വർഷത്തിനുള്ളിൽ ഇരുന്നൂറ്റി എൺപത്തിമൂന്ന് പാർട്ടി അംഗങ്ങളുടെ ജന്മദിനത്തിലും വൃക്ഷതൈ നടുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് ലോക്കൽ സെക്രട്ടറി ആർ.എൽ ശ്രീലാൽ പറഞ്ഞു.

പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.ജെ ജോൺസൺ, ആർ.എൽ ജീവൻലാൽ, കെ.കെ ദാസൻ, കാട്ടുങ്ങച്ചിറ ബ്രാഞ്ച് സെക്രട്ടറി എം.സി അഭിലാഷ്, ഐ.ആർ ബൈജു, എം.കെ ഗിരീഷ് നഗരസഭ കൗൺസിലർമാരായ ലിജിസജി, സി.എം സാനി എന്നിവർ പങ്കെടുത്തു.

Leave a comment

Top