മൂന്നാം വർഷവും സ്റ്റുഡന്റ് ചലഞ്ച് കിറ്റുമായി പുല്ലൂർ സർവീസ് സഹകരണ ബാങ്ക്

ബാങ്ക് അതിർത്തിയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് സ്റ്റുഡന്റ് ചലഞ്ച് കിറ്റ്. ബാങ്ക് അതിർത്തിയിലെ ഏകദേശം ആയിരത്തോളം വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക

പുല്ലൂർ : പുല്ലൂർ സർവീസ് സഹകരണ ബാങ്ക് മൂന്നാം വർഷവും സ്റ്റുഡന്റ് ചലഞ്ച് കിറ്റ് പദ്ധതി നടപ്പിലാക്കി. ബാങ്ക് അതിർത്തിയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് സ്റ്റുഡന്റ് ചലഞ്ച് കിറ്റ്. ബാങ്ക് അതിർത്തിയിലെ ഏകദേശം ആയിരത്തോളം വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

പുല്ലൂർ സഹകരണ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കിറ്റ് വിതരണം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമായ ജോസ് ജെ ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് പി വി രാജേഷ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗങ്ങളായ സേവ്യർ ആളൂക്കാരൻ, മണി സജയൻ, ഭരണസമിതി അംഗങ്ങളായ തോമസ് കാട്ടൂക്കാരൻ, ശശി ടി കെ,ഐ എൻ രവി, വാസന്തി അനിൽകുമാർ, അനീഷ് നമ്പ്യാരു വീട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഭരണസമിതി അംഗം സുജാത മുരളി സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് രമ്യ പിഎസ് നന്ദിയും പറഞ്ഞു.

Leave a comment

Top