വിരമിച്ച് വന്നവർക്ക് ജന്മനാടിൻ്റെ ആദരം

പട്ടേപ്പാടം : പുല്ലൂറ്റ് ടി.ഡി.പി യോഗം യു.പി. സ്ക്കൂളിൽ നിന്നും വിരമിച്ച വേളൂക്കര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറും കർഷക സംഘം നേതാവുമായ ടി.എസ്. സജീവൻ മാസ്റ്റർക്കും, പോലീസ് സേനയിൽ സബ് ഇൻസ്പെക്ടർ പദവിയിൽ നിന്നും വിരമിച്ച കെ.കെ. സാബുവിനും ജന്മനാടിൻ്റെ ആദരം. പട്ടേപ്പാടം എ.കെ. ജി സ്റ്റഡി സെന്ററിൻ്റെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി. ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജയലക്ഷ്മി വിനയചന്ദ്രൻ, വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ധനീഷ്, വേളൂക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബിപിൻ തുടിയത്ത്, കൂടൽമാണിക്യം ദേവസ്വം പ്രസിഡൻറ് യു. പ്രദീപ് മേനോൻ, സി.പി.ഐ.(എം) ഏരിയ സെക്രട്ടറി വി.എ. മനോജ്‌ കുമാർ, ടി. ജി. ശങ്കരനാരായണൻ, പി.എൻ. ലക്ഷ്മണൻ, കെ.എൽ. ജോസ് മാസ്റ്റർ, എൻ.കെ. അരവിന്ദാക്ഷൻ മാസ്റ്റർ, യൂസഫ് കൊടകരപറമ്പിൽ, തോമസ് കോലങ്കണ്ണി, യൂസഫ് പടിയത്ത് തുടങ്ങിയവർ സംസാരിച്ചു.

കെ.കെ. ചന്ദ്രശേഖരൻ മാസ്റ്റർ സ്വാഗതവും, പുഷ്പൻ മാടത്തിങ്കൽ നന്ദിയും പറഞ്ഞു. സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രഗത്ഭരുൾപ്പെടെ വലിയൊരു ജനാവലി ആദരച്ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a comment

Top