ജൂൺ 6 തിങ്കളാഴ്ച രാവിലെ 10.30നു മുരിയാട് പഞ്ചായത്ത് ഹാളിൽ സംരംഭകത്വ ശില്പശാല

മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് സംരംഭകത്വ ശില്പശാല നടത്തുന്നു. പുതിയ സംരംഭകരെ കണ്ടെത്തുന്നതിനും വിവിധ സർക്കാർ വകുപ്പുകൾ നൽകുന്ന ആനുകൂല്യങ്ങൾ, സഹായങ്ങൾ എന്നിവ സംരംഭകാരിൽ എത്തിക്കുന്നതും ലക്ഷ്യമിട്ടാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

ജൂൺ 6 തിങ്കളാഴ്ച രാവിലെ 10.30നു മുരിയാട് പഞ്ചായത്ത് ഹാളിൽ ആരംഭിക്കുന്ന ശില്പശാല പ്രസിഡണ്ട് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്‌ഘാടനം ചെയ്യും.

സംരംഭകർക്കുള്ള പദ്ധതികളും സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള നടപടിക്രമങ്ങൾ, ലൈസൻസ്, ലോൺ, സബ് സിഡി എന്നിവയെക്കുറിച്ചും ക്ലാസ്സുകൾ വ്യവസായ വികസന ഉദ്യോഗസ്ഥൻ പി.എസ്. പ്രദീപ് നിർവഹിക്കും.

പഞ്ചായത്തിലെ 17 വാർഡിലും പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന വ്യക്തികൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾങ്ങക്കായി 9188127134, 9496968369 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a comment

Top