ജെ.സി.ഐ. സൗജന്യ ഇലക്ട്രോണിക് വീൽചെയർ വിതരണം: അർഹതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ അംഗവൈകല്യമുള്ള അശരണർക്ക് കരുതലായി ഇലക്ടോണിക് വീൽചെയറുകൾ വിതരണം ചെയ്യുന്നത്തിന്‍റെ ഭാഗമായി അർഹതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

ജെ.സി.ഐ. ഭാരവാഹികൾ അപേക്ഷകൾ പരിശോധിച്ച് അർഹതയുള്ളവർക്ക് വീൽചെയറുകൾ നൽക്കുന്നതായിരിക്കും. അപേക്ഷകൾ ജൂൺ 25 നു മുമ്പായി ലഭിക്കേണ്ടതാണ്. ജൂലൈ 31ന് എം.സി.പി. കൺവെൻഷൻ സെന്‍ററിൽ വെച്ച് നടത്തുന്ന ബിഗ് ഷോയുടെ ഭാഗമായാണ് ഈ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്കായി പ്രസിഡന്‍റ് ഡയസ് കാരാത്രക്കാരൻ, ഡയറക്ടർ ഡിബിൻ അംബൂക്കൻ എന്നിവരുമായി 9846622044, 9544349780 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a comment

Top