വേളൂക്കര : കുടുംബശ്രീ ജില്ല മിഷന്റെ നിർദ്ദേശ പ്രകാരം വേളൂക്കര ഗ്രാമപഞ്ചായത്ത് 6-ാം വാർഡിലെ കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന നൈസ് കുട നിർമാണ യൂണിറ്റ് കെ.എസ്.എഫ്.ഇ ക്ക് വേണ്ടി 2250 കുടകൾ നിർമിച്ചു നൽകി. ജില്ലാ മിഷനിൽ നിന്നും ക്രൈസ്റ്റ് മാനേജ്മെന്റിന്റെ ഫണ്ടിൽ നിന്നും 300000 രൂ അനുവദിച്ചിരുന്നു. നൈസ് യൂണിറ്റിന്റെ ഭാരവാഹികളായ മിനി ശശീന്ദ്രൻ, രത്നവലി മോഹനൻ,സ്നേഹ ബാലൻ,ഷൈലജ ശുദ്ധൻ എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണം നടന്നത്.
ജില്ല മിഷന്റെ നിർദ്ദേശ പ്രകാരം വിവിധ പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളായ വാടാനാപ്പിള്ളി ജീവ, നെന്മണിക്കര ഫ്രണ്ട്സ്, എന്നിവരുടെ സഹകരണത്തോടെ 9000 കുടകളും നിർമിച്ചു നൽകി. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ ഉദ്ഘാടനം നിർവ്വഹിച്ചു. വിനയൻ കാട്ടിൽ അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർമാരായ ലാലു വട്ട പറമ്പിൽ,മേരി ലാസർ എന്നിവർ പങ്കെടുത്തു