കഞ്ചാവ് കേസ്സിലെ പ്രതിയിൽ നിന്നും വീണ്ടും കഞ്ചാവ് പിടികൂടി

ഇരിങ്ങാലക്കുട : രണ്ടായിരത്തി ഇരുപത് ജൂണിൽ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിൽ വച്ച് ഒരു കിലോ കഞ്ചാവും കഴിഞ്ഞ വർഷം ഒക്ടോബറിൽ നെടുങ്കാണത്തു കുന്നിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ വച്ച് 2 കിലോ 600 ഗ്രാം കഞ്ചാവ് പിടികൂടി റിമാന്റിലായി പുറത്തിറങ്ങിയ യുവാവിൽനിന്നും വീണ്ടും കഞ്ചാവ് പിടികൂടി.

തൃശൂർ റൂറൽ എസ്.പിl ഐശ്വര്യ ഡോങ്ങ് ഗ്രേയുടെ പ്രത്യേക നിർദ്ദേശപ്രകാരമുള്ള പരിശോധനയുടെ ഭാഗമായി നടത്തിയ തിരച്ചിലിൽ മുൻ കഞ്ചാവ് കേസിലെ പ്രതി മാള പുളിയിലക്കുന്നിൽ താമസിക്കുന്ന കോണത്തക്കുന്ന് സ്വദേശി പണിക്കരുപറമ്പിൽ അഭിനാസിനെ (27) നൂറു ഗ്രാമോളം കഞ്ചാവുമായി ഇരിങ്ങാലക്കുട ഡി.വൈ എസ്.പി ബാബു കെ.തോമസ് മാള ഇൻസ്പെക്ടർ സജിൻ ശശി എന്നിവരുടെ സംഘം അറസ്റ്റു ചെയ്തതു.

മുൻ കേസ്സുകളിൽ റിമാന്റിലായി പുറത്തിറങ്ങിയ ശേഷം വീണ്ടും കഞ്ചാവ് വിൽപ്പന ആരംഭിക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാളെ പോലീസ് പല തവണ താക്കീത് ചെയ്തിട്ടുള്ളതാണ്. ചെറുപ്പക്കാരാണ് ഇയാളുടെ ഉപഭോക്താക്കളാണെന്നാണ് വിവരം. ഇവരെ പോലീസ് നിരീക്ഷിച്ചു വരികയാണ്. പ്രതിയെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു.

എസ്.ഐ. സി.എച്ച്. ലത്തീഫ്, എ.എസ്.ഐ മാരായ പി.ജയകൃഷ്ണൻ, മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒ. മാരായ ജോബി, ഇ.എസ്. ജീവൻ, സോണി സേവ്യർ, സി.പി.ഒ. മാരായ കെ.എസ്. ഉമേഷ്, ഷറഫുദ്ദീൻ, എം.വി.മാനുവൽ , ജോവിൻ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a comment

Top