

ഇരിങ്ങാലക്കുട : സിവിൽ സർവീസ് പരീക്ഷ റാങ്ക് ജേതാവ് അഖിൽ വി.മേനോനെ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഇരിങ്ങാലക്കുട നിയോജകം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.
തൃശൂർ ജില്ല വൈസ് ചെയർമാൻ പി.കെ. ജിനൽ, ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ് യു. ചന്ദ്രശേഖരൻ, എം. സനൽ കുമാർ , എ.സി. സുരേഷ്, സി.എം ഉണ്ണികൃഷ്ണൻ, ഇ.ജി സുകുമാരൻ എന്നിവർ സംബന്ധിച്ചു.
Leave a comment