
കുഴിക്കാട്ടുകോണം : ജവഹർ ബാലവിഹാർ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ അവധിക്കാലത്ത് തുടർച്ചയായി അഞ്ചാം വർഷവും നടത്തിയ സൗജന്യ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. നമ്പിയങ്കാവ് എൻ.എസ്.എസ്. ഹാളിൽ നടന്ന സമാപനയോഗത്തിൽ യുവാക്കളും സാമൂഹ്യപ്രതിബദ്ധതയും എന്ന വിഷയത്തിൽ എ.എസ്.ഐ. മണി എഴുപുറത്ത് ക്ലാസ് നയിച്ചു.
സമാപന സമ്മേളനം അഡ്വ. എ.യു. രഘുരാമൻ പണിക്കർ സപ്പോർട്സ് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് സത്യൻ പി.ബി. അധ്യക്ഷത വഹിച്ചു .മുകുന്ദപുരം തഹസിൽദാർ സിമീഷ് സ്വാഹു, വാർഡ് കൗൺസിലർ ലിജി സജീവ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
ജില്ല പ്രസിഡൻ്റ് ആൻ്റോ തൊറയൻ, മുൻ ഇന്ത്യൻ ഇന്റർനാഷ്ണൽ ഫുട്ബോൾ താരം സന്തോഷ്, മുൻ കൗൺസിലർ നിഷ അജയൻ, ബാബു താഴത്ത് വീട്ടിൽ എന്നിവർ സംസാരിച്ചു. തുടർച്ചയായി 40 ദിവസം നീണ്ടു നിന്ന ക്യാമ്പിൽ നൂറ്റിഅറുപത് പേർ പങ്കെടുത്തു. മുപ്പത് ദിവസം പുൽമൈതാനിയിലും, പത്ത് ദിവസം ടർഫ് കോർട്ടിലുമാണ് പരിശീലനം നൽകിയത്.
മികച്ച ക്യാമ്പ് അംഗങ്ങളായി തിരഞ്ഞെടുത്ത ഫിഡൽ ബാബു, തനിഷ്ക്, സഹീർ, അമൻചന്ദ്, അഖിൽ കൃഷ്ണ, ആത്മജ് എന്നിവരെ ചടങ്ങിൽ മെമൻ്റൊ നൽകി അനുമോദിച്ചു. ക്യാമ്പ് കോഡിനേറ്റർ ഹരിദാസ്, അശ്വിൻ ദാസ്, റിജു കണക്കന്തറ എന്നിവർ നേതൃത്വം നൽകി