
ഇരിങ്ങാലക്കുട: എസ്.എൻ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഫിസിക്സ് അദ്ധ്യാപികയും പ്രിൻസിപ്പാളുമായ അനിത പി. ആന്റണിയും സൂവോളജി അദ്ധ്യാപിക പ്രീതി കെ.എസും മെയ് 31 ചൊവ്വാഴ്ച പടിയിറങ്ങി.
ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിവസത്തോടു വിടപറഞ്ഞിറങ്ങുന്ന രണ്ടു അദ്ധ്യാപികമാരും അക്കാദമിക് രംഗങ്ങളിൽ വളരെ സജീവമായി നിന്നിരുന്നവരായിരുന്നു.
31 വർഷത്തെ അധ്യാപനത്തിനും പുറമെ റിസോഴ്സ് ഗൈഡ്, ജില്ലാതല റിസോഴ്സ് ഗൈഡ്, ഹയർ സെക്കണ്ടറി പ്രാക്ടിക്കൽ സംസ്ഥാന ചെയർ പേഴ്സൺ, ജില്ലാതല പ്രാക്ടിക്കൽ ചീഫ്, തൃശൂർ ജില്ലാ ഫിസിക്സ് അധ്യാപക സംഘടനയുടെ ദീർഘ കാല പ്രസിഡണ്ട് എന്നീ നിലകളിൽ സജീവ പങ്കാളിയായിരുന്നു അനിത പി. ആന്റണി. സി.എസ്.ബി. ബാങ്ക് മുൻ ചീഫ് മാനേജർ ജോസ് പോൾ അരിക്കാട്ടിന്റെ ഭാര്യയാണ്.
30 വർഷത്തെ നീണ്ട അധ്യാപനത്തിൽ നിന്നും വിരമിക്കുന്ന പ്രീതി കെ.എസ്. ജില്ലാതല റിസോഴ്സ് ഗൈഡ് എന്ന നിലയിൽ സജീവമായിരുന്നു.