അതിമാരക ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട : സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന അതിമാരക ലഹരി മരുന്നായ എം ഡി.എം.എ മയക്കുമരുന്ന് വിൽപ്പനക്കായി കൊണ്ടുവരുന്നതിനിടെ കരുപ്പടന്ന സ്വദേശിയായ 19 കാരൻ അറസ്റ്റിലായി.

കരൂപ്പടന്ന സ്വദേശി വാഴയ്ക്കാമഠം വീട്ടിൽ അൻസിലിനെയാണ് 80 മില്ലിഗ്രാം ലഹരി മരുന്നുമായി തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ് ഗ്രേയുടെ പ്രത്യേക പരിശോധനയുടെ ഭാഗമായി ഇരിങ്ങാലക്കുട ഡി.വൈ എസ്.പി ബാബു കെ.തോമസ് ഇൻസ്പെക്ടർ സുധീരൻ എസ്.പി. എന്നിവരുടെ സംഘം അറസ്റ്റു ചെയ്തത്.

ചെറിയ അളവിൽ പോലുമുള്ള ഉപയോഗം ശാരീരിക മാനസ്സിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ലഹരി മരുന്നാണ് എം.ഡി എം എ.. 2020 ഡിസംബറിൽ കരുപ്പടന്ന സ്വദേശിയെ ആക്രമിച്ചു കാല് തല്ലിയൊടിച്ച കേസിലും അൻസിൽ പ്രതിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.

എസ്.ഐ. എം.എസ്. ഷാജൻ, എ.എസ്.ഐ മാരായ പി.ജയകൃഷ്ണൻ, മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒ. മാരായ ഇ.എസ്. ജീവൻ , സോണി സേവ്യർ , സി.പി.ഒ. മാരായ കെ.എസ്. ഉമേഷ്, ഷറഫുദ്ദീൻ, എം.വി.മാനുവൽ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a comment

Top