ഐ.എൻ.ടി.യു.സി. ഇരിങ്ങാലക്കുട നഗരസഭ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : കേരള മുൻസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി. ഇരിങ്ങാലക്കുട നഗരസഭ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി മന്ദിരത്തിൽ യാത്രയയപ്പ് സമ്മേളനം നടത്തി. കണ്ടീജന്‍റ് ജീവനക്കാരായ സുബ്രഹ്മണ്യൻ, സണ്ണി എന്നിവരാണ് വിരമിക്കുന്നത്.

കെ.എം.സി.ഡബ്ലിയു.സി. പ്രസിഡണ്ട് എം.പി. ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉപഹാരം സമർപ്പിച്ചു.

വിജയൻ എളയേടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ടി വി ചാർലി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി സുജ സജികുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ജെയ്സൺ പാറേക്കാടൻ, കെ.എം.സി.എസ്.എ. സെക്രട്ടറി സുനിൽ, ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് വി സി വർഗീസ്, ഹെൽത്ത് കോഡിനേറ്റർ പ്രവീൺ എന്നിവർ സംസാരിച്ചു.

വി.ജി. രാജ് മോഹനൻ സ്വാഗതവും എം.എം. ഭരതൻ നന്ദിയും പറഞ്ഞു.

Leave a comment

Top