ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം പരിചയപ്പെടുത്തുന്നതിന് നഗരസഭ തലത്തിൽ മെയ് 26 മുതൽ 31 വരെ പരിശീലന പരിപാടി

ഇരിങ്ങാലക്കുട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുന്നതിനും ഹരിത കേരളമിഷൻ, ശുചിത്വമിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കെൽട്രോണിന്‍റെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം പരിചയപ്പെടുത്തുന്നതിന് ഇരിങ്ങാലക്കുട നഗരസഭ തലത്തിൽ മെയ് 26 മുതൽ 31 വരെ പരിശീലന പരിപാടി ആരംഭിച്ചു.

നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു. കെൽട്രോൺ പ്രോജക്റ്റ് അസിസ്റ്റന്റ് ഓഫീസർ വിഷ്ണുശങ്കർ നഗരസഭ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർക്ക് പരിശീലനം നൽകി

Leave a comment

Top