സ്കൂൾ വാഹനങ്ങളുടെ പഴക്കം നോക്കില്ല; ഫിറ്റ്നസ് പ്രധാനം – പരിശോധന തുടങ്ങി

എം.എൽ.എ. ഫണ്ട്, എം.പി. ഫണ്ട് തുടങ്ങിയവ വാഹനങ്ങളിൽ പതിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും സാഹചര്യവശാൽ സർക്കാർ സ്കൂളുകളുടെ വാഹനങ്ങളിൽ നിന്ന് അവ ഒഴിവാക്കാനുള്ള നിയമസാധുതയുമില്ല.

ഇരിങ്ങാലക്കുട: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം സ്കൂളുകൾ ജൂൺ മാസത്തിൽ തന്നെ തുറക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന തുടരുന്നു. സ്കൂൾ വാഹനങ്ങളുടെ പഴക്കം നോക്കേണ്ടെന്ന കോടതി ഉത്തരവ് പ്രകാരം ഫിറ്റ്നസ് മാത്രമാണ് നോക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അതുപോലെ ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമായിരുന്നെങ്കിലും ഇപ്രാവശ്യം അതും നിർബന്ധമില്ല.

വാഹനങ്ങളുടെ കണ്ടീഷൻ, വൈപ്പർ, വാഹനത്തിന്‍റെ നിറം (മഞ്ഞ), വാഹനത്തിന്‍റെ രണ്ടു സൈഡിലും ബാക്കിലും സ്കൂളിന്‍റെ പേരും ഫോൺ നമ്പറും, ഫിറ്റ്നസിന്‍റെ സ്റ്റിക്കർ, എമർജൻസി എക്സിറ്റ്, ചൈൽഡ് ഹെല്പ് ലൈൻ നമ്പർ എന്നിവ പരിശോധനയിലൂടെ ഉറപ്പു വരുത്തും.

10 വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് മാത്രമേ ഡ്രൈവിംഗ് ലൈസൻസ് നൽകൂ എന്നും അവരുടെ അഭാവത്തിൽ ഇളവുകൾ സ്വീകരിക്കുമെന്നും അധികൃതർ പറയുന്നു. വാഹനങ്ങളിൽ ഡ്രൈവറും അറ്റൻഡറും ഉണ്ടായിരിക്കണം. ജി.പി.എസ്. സംവിധാനം നിർബന്ധമാണ്. വാഹങ്ങളുടെ ലൈസൻസ് രെജിസ്റ്റർ ചെയ്തത് ആർ.ടി.ഒ. ഓഫീസിൽ സൂക്ഷിക്കും.

എം.എൽ.എ. ഫണ്ട്, എം.പി. ഫണ്ട് തുടങ്ങിയവ വാഹനങ്ങളിൽ പതിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും സാഹചര്യവശാൽ സർക്കാർ സ്കൂളുകളുടെ വാഹനങ്ങളിൽ നിന്ന് അവ ഒഴിവാക്കാനുള്ള നിയമസാധുതയുമില്ല.

കോൺട്രാക്ട് ഗ്യാരേജുകൾക്കും എല്ലാ ഫിറ്റ്നസ് നിബന്ധനകളും ബാധകമാണ്. ഡ്രൈവറുടെ കൂടെ സ്കൂളിന്റേതായ ഒരു അറ്റൻഡർ ഉണ്ടായിരിക്കണം. ഡ്രൈവറുടെയും അറ്റെൻഡറുടെയും നമ്പറും വാഹങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ ക്ലാസ്സ് വിവരങ്ങളും സ്കൂൾ രെജിസ്ടരിൽ രേഖപ്പെടുത്തിയിട്ടുണ്ടാകണം. മാത്രമല്ല, എല്ലാ സ്കൂൾ വാഹങ്ങളുടെയും മേൽനോട്ടത്തിന് അതാത് സ്കൂളുകളിൽ നോഡൽ ഓഫിസറായി അധ്യാപകരെ നിയമിക്കണം.

ജോയിന്റ് ആർ.ടി.ഒ. സി.എസ്. അയ്യപ്പൻ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.ആർ.തമ്പി, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അരുൺ എം.ആർ. എന്നിവരാണ് 3 ദിവസം നീളുന്ന സ്കൂൾ വാഹനങ്ങളുടെ പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.

Leave a comment

Top