കേരള ലോയേഴ്സ് ക്ലർക്ക്സ് അസോസിയേഷൻ ആറാം സംസ്ഥാന സമ്മേളനത്തിന്‍റെ സ്വാഗതസംഘം രൂപീകരിച്ചു

ഇരിങ്ങാലക്കുട: കേരള ലോയേഴ്സ് ക്ലർക്ക്സ് അസോസിയേഷൻ കെ.എൽ.സി.എ. ആറാം സംസ്ഥാന സമ്മേളനത്തിന്‍റെ സ്വാഗതസംഘം രൂപീകരണയോഗം ഇരിങ്ങാലക്കുട യൂണിറ്റ് ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി രാജമാണിക്യം നിർവഹിച്ചു.

സംസ്ഥാന പ്രസിഡണ്ട് കെ. ബി. ശേഖരൻ നായർ അധ്യക്ഷത വഹിച്ചു. കെ.എൽ.സി.എ. സംസ്ഥാന കമ്മിറ്റി അംഗവും ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡണ്ടുമായ സതീശൻ തലപ്പുലത്ത്, കെ.എൽ.സി.എ. തൃശ്ശൂർ ജില്ലാ പ്രസിഡണ്ടും കൊടുങ്ങല്ലൂർ യൂണിറ്റ് സെക്രട്ടറിയുമായ അനിൽകുമാർ, കെ.എൽ.സി.എ. തൃശ്ശൂർ ജില്ലാ സെക്രട്ടറി സി.ടി. ശശി, കെ.എൽ.സി.എ. തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് വി മണിയൻ, ജില്ലാ സെക്രട്ടറി ജെ സൈജു, വർക്കല യൂണിറ്റ് സെക്രട്ടറി എസ് എസ് സുധീർ, മണ്ണാർക്കാട് യൂണിറ്റ് സെക്രട്ടറി രാജ് കുമാർ, തിരൂർ യൂണിറ്റ് സെക്രട്ടറി ചന്ദ്രൻ, വനിതാ അംഗങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ഇരിങ്ങാലക്കുട യൂണിറ്റ് വൈസ് പ്രസിഡന്റ് സജിത ജയൻ, തിരുവനന്തപുരം യൂണിറ്റിനെ പ്രതിനിധീകരിച്ച് മധുകുമാർ, കെ.എൽ.സി.എ. സോഷ്യൽ മീഡിയ കൺവീനറും തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗവുമായ കെ മുരളീധരൻ എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ചെയർമാൻ ആയി മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. രഞ്ജിത്ത് തമ്പാൻ, ജനറൽ കൺവീനറായി തൃശ്ശൂർ ജില്ലാ സെക്രട്ടറി സി ടി ശശി എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിലെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു.

യോഗത്തിൽ സംസ്ഥാന സെക്രട്ടറി സി.ഡി. പ്രദീപൻ സ്വാഗതവും സംസ്ഥാന ട്രഷററും ഇരിങ്ങാലക്കുട യൂണിറ്റ് സെക്രട്ടറിയുമായ കെ. എൽ. സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

Leave a comment

Top