
ഇരിങ്ങാലക്കുട: 2021-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം നേടിയ ‘Aheds Knee’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 17 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇസ്രായേലി സംവിധായകൻ്റെ പോരാട്ടങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയം. രോഗാവസ്ഥയിലുളള അമ്മ നഷ്ടപ്പെടുമെന്ന ആശങ്കയും സംവിധായകനെ അലട്ടുന്നുണ്ട്. ഹീബ്രു ഭാഷയിലുള്ള ചിത്രത്തിൻ്റെ സമയം 109 മിനിറ്റ്.
പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്.
Leave a comment