കളിമുറ്റമൊരുക്കാം; ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം ശ്രീകൃഷ്ണ ഹൈസ്കൂളിൽ നിർവഹിച്ചു

ആനന്ദപുരം: ഇരിങ്ങാലക്കുട ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാലയ ശുചീകരണവുമായി ബന്ധപ്പെടുത്തി നടപ്പിലാക്കുന്ന കളിമുറ്റമൊരുക്കാം പദ്ധതിയുടെ ഉദ്ഘാടനം ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിൽ വച്ച് നടന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ഉദ്ഘാടനം നിർവഹിച്ചു.

പി.ടി.എ. പ്രസിഡണ്ട് എ.എം. ജോൺസൺ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന രാജൻ പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. മാനേജ്മെന്‍റ് പ്രതിനിധി എ.എൻ. വാസുദേവൻ കലവറ നിറയ്ക്കൽ പദ്ധതിയിലേക്ക് ഉൽപ്പന്നങ്ങൾ നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിൻ വിനോദൻ, ഗ്രാമപഞ്ചായത്ത് അംഗം എ.എസ്. സുനിൽകുമാർ, മാതൃസംഗമം പ്രസിഡണ്ട് രജനി ശിവദാസൻ, പ്രധാന അധ്യാപകൻ ടി. അനിൽകുമാർ എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പാൾ ബി. സജീവ് സ്വാഗതവും ബി.ആർ.സി. പ്രതിനിധി ജെന്നി ആന്‍റണി നന്ദിയും പറഞ്ഞു.

പദ്ധതിയുടെ മുന്നോടിയായി സംഘടക സമിതി രൂപീകരിച്ചിരുന്നു. സംഘാടകസമിതി രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് അംഗം വൃന്ദ കുമാരി യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഇരിങ്ങാലക്കുട ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.സി. നിഷ അധ്യക്ഷയായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ചെയർപേഴ്സൺ ആയുള്ള സംഘാടക സമിതിക്ക് രൂപം നൽകി. ബിപിസി വിബി സിന്ധു, പിടിഎ പ്രസിഡണ്ട് എ.എം. ജോൺസൺ, ഹെഡ്മാസ്റ്റർ ടി അനിൽകുമാർ, മാതൃസംഗമം പ്രസിഡണ്ട് രജനി ശിവദാസൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ പ്രിൻസിപ്പാൾ ബി. സജീവ് സ്വാഗതവും ബി. ബിജു നന്ദിയും പറഞ്ഞു.

Leave a comment

Top