ചെമ്മണ്ട പുറംപുള്ളിപ്പാടം വെള്ളക്കെട്ട് അമ്പതോളം കുടുംബങ്ങൾ ദുരിതത്തിൽ -ബി.ജെ.പി ജനകീയ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ചെമ്മണ്ട : അമ്പതോളം കുടുംബങ്ങൾ വെള്ളക്കെട്ട് ദുരിതം അനുഭവിക്കുന്ന, ചെമ്മണ്ട പുറംപുള്ളിപാടം വെള്ളക്കെട്ട് ഉടൻ പരിഹരിക്കുക. തോട്,കാന വൃത്തിയാക്കി, കെട്ടി സംരക്ഷിക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ബിജെപി ചെമ്മണ്ട 23 ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു.

പുറംപുള്ളി പാടം തോടിന് മുൻപിൽ നിന്ന് ആരംഭിച്ച പ്രകടനം ചെമ്മണ്ട ഷാപ്പ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണയിൽ ബൂത്ത് പ്രസിഡണ്ട് എൻ കെ ധനേഷ് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലം ജന: സെകട്ടറി രതീഷ് കുറുമാത്ത് ഉത്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി രാമചന്ദ്രൻ കോവിൽ പറമ്പിൽ,കർഷകമോർച്ച പഞ്ചായത്ത് പ്രസിഡണ്ട് സോമൻ പുളിയത്തുപറമ്പിൽ, പാർട്ടി പഞ്ചായത്ത് കമ്മറ്റിയംഗം രവി മുടിലിക്കര, എന്നിവർ സംസാരിച്ചു. സുബേഷ് ചക്കുങ്ങൽ, ഷൈജു എ ആർ,ലീല ബാലൻ, സജിത ബിജു,രാധാകൃഷ്ണൻ, രഞ്ചിത്ത് എന്നിവർ നേതൃത്വം നൽകി.

Leave a comment

Top