സ്കൂൾ വാഹനങ്ങൾ സുരക്ഷാ പരിശോധനയ്ക്ക് ഹാജരാകണം

മെയ് 26,27,28 തിയ്യതികളിലായി നടക്കുന്ന സുരക്ഷാ പരിശോധന വിജയകരമായി പൂർത്തിയാക്കുന്ന സ്കൂൾ വാഹനങ്ങൾക്ക് മോട്ടോർവാഹനവകുപ്പ് സുരക്ഷാ ലേബൽ പതിച്ച് നൽകും. ലേബൽ പതിക്കാത്ത വാഹനങ്ങൾ സർവീസ് നടത്തുവാൻ അനുവദിക്കില്ലെന്ന് ജോയിന്റ് ആർ.ടി.ഒ

ഇരിങ്ങാലക്കുട : അധ്യായന വർഷം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് ഇരിങ്ങാലക്കുടയുടെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ സുരക്ഷാ പരിശോധനയ്ക്കായി മെയ് മാസം 26,27,28 തിയ്യതികളിലായി ഉച്ചയ്ക്ക് 2 മുതൽ 4 മണി വരെ ഇരിങ്ങാലക്കുട സി എഫ് ടെസ്റ്റ് ഗ്രൗണ്ടിൽ ഹാജരാകണമെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.

സുരക്ഷാ പരിശോധന വിജയകരമായി പൂർത്തിയാക്കുന്ന വാഹനങ്ങൾക്ക് മോട്ടോർവാഹനവകുപ്പ് സുരക്ഷാ ലേബൽ പതിച്ച് നൽകും. ലേബൽ പതിക്കാത്ത വാഹനങ്ങൾ സർവീസ് നടത്തുവാൻ അനുവദിക്കില്ലെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0 4 8 0 2 8 2 5 6 6

Leave a comment

Top