വിസ്മയ കേസ് ശരിയായ നിലയിൽ അന്വേഷണം നടത്തി ശിക്ഷ ഉറപ്പിച്ച അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും പ്രവർത്തനങ്ങൾ അഭിനന്ദനാർഹം – ഡിവൈഎഫ്ഐ

ഇരിങ്ങാലക്കുട : സ്ത്രീധനത്തിൻ്റെ പേരിലുള്ള വിസ്മയയുടെ മരണത്തിൽ ശരിയായ നിലയിൽ അന്വേഷണം നടത്തി ശിക്ഷ ഉറപ്പിച്ച അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും, കേരള സര്‍ക്കാരിനും ആഭിവാദ്യമര്‍പ്പിച്ച് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പട്ടണത്തിൽ സംഘടിപ്പിച്ച അഭിവാദ്യ പ്രകടനം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം പി.കെ മനുമോഹൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് ട്രഷറർ അതീഷ് ഗോകുൽ, ജോ. സെക്രട്ടറി ശരത് ചന്ദ്രൻ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അഖിൽ ലക്ഷമണൻ ,അക്ഷയ് മോഹൻ, കെകെ രാമദാസ്, അജിത്ത് കൊല്ലാറ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ഇരിങ്ങാലക്കുട ടൗൺഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡിൽ അവസാനിച്ചു

Leave a comment

Top