ഇരിങ്ങാലക്കുട നഗരസഭയിൽ പുതുക്കിയ വാർഡ് സഭ തിയ്യതികൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ മാറ്റിവെക്കപ്പെട്ടതും നടത്തുന്നതുമായ വാർഡ് സഭ യോഗങ്ങളുടെ പുതുക്കിയ തിയ്യതികളുടെ അറിയിപ്പ് വന്നു.

7-ാം വാർഡ് സഭ മെയ് 29ന് രാവിലെ 10 മണിക്ക് മാടായിക്കോണം ശ്രീ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ യു.പി. സ്കൂളിൽ വച്ച് നടക്കും.

22-ാം വാർഡ് സഭ മെയ് 27ന് വൈകീട്ട് 4.30ന് നഗരസഭ ടൗൺ ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു.

26-ാം വാർഡ് സഭ 29ന് വൈകിട്ട് 4 മണിക്ക് ഉണ്ണായിവാര്യർ കലാനിലയത്തിൽ വച്ച് നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Leave a comment

Top