ഇരിങ്ങാലക്കുടയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

ഹോട്ടൽ കൊളംബോ, കച്ചേരി വളപ്പ് കഫെ, പാലത്തിങ്കൽ ഹോട്ടൽ, പ്രിയാസ് ഹോട്ടൽ എന്നിവിടങ്ങളിൽനിന്ന് ചപ്പാത്തി, ചിക്കൻ, ഫ്രൈഡ്റൈസ് തുടങ്ങിയ പഴകിയ ഭക്ഷണ സാധനങ്ങളും ബി സ്പോർട്ട് റസ്റ്റോറന്റ്, ഹോട്ട് ടേസ്റ്റ് എന്നിവിടങ്ങളിൽ നിന്നായി 30 കിലോയോളം നിരോധിത പ്ലാസ്റ്റിക്, പാൽ ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.

ഇരിങ്ങാലക്കുട: ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി നഗരസഭ സെക്രട്ടറിയുടെ പ്രത്യേക നിർദ്ദേശപ്രകാരം നഗരസഭ ഹെൽത്ത് സ്ക്വാഡ് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് നഗരസഭാ പരിധിയിലെ 40 ഹോട്ടലുകളിൽ പരിശോധന നടത്തി.

ഹോട്ടൽ കൊളംബോ, കച്ചേരി വളപ്പ് കഫെ, പാലത്തിങ്കൽ ഹോട്ടൽ, പ്രിയാസ് ഹോട്ടൽ എന്നിവിടങ്ങളിൽനിന്ന് ചപ്പാത്തി, ചിക്കൻ, ഫ്രൈഡ്റൈസ് തുടങ്ങിയ പഴകിയ ഭക്ഷണ സാധനങ്ങളും ബി സ്പോർട്ട് റസ്റ്റോറന്റ്, ഹോട്ട് ടേസ്റ്റ് എന്നിവിടങ്ങളിൽ നിന്നായി 30 കിലോയോളം നിരോധിത പ്ലാസ്റ്റിക്, പാൽ ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. കൂടാതെ വൃത്തിഹീനമായ അടുക്കളയും മലിനജല സംസ്കരണ സംവിധാനമില്ലാത്തതുമായ ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

ഹെൽത്ത് സൂപ്പർവൈസർ കെ എം സൈനുദ്ദീൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ അനൂപ് കുമാർ ടി, എബീഷ് കെ ആന്റണി, ജെ എച്ച് ഐ മാരായ അഞ്ജു, പ്രമോദ്, സിനി, സെക്രട്ടറി ദീപ്തി മനോജ് കുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Leave a comment

Top