ലയൺസ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ മൂന്നാമത്തെ മംഗല്യ സൗഭാഗ്യം പദ്ധതി

ഇരിങ്ങാലക്കുട: ലയൺസ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മംഗല്യ സൗഭാഗ്യം പദ്ധതിയിലെ മൂന്നാമത്തെ വിവാഹത്തിനുള്ള ധനസഹായവിതരണം 2022 മെയ് 24 ചൊവ്വാഴ്ച്ച വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട ലയൺസ് ക്ലബ് ഹാളിൽ വെച്ച് നിർവഹിക്കും.

ക്ലബ് പ്രസിസന്‍റ എൽ.എൻ. ഡോ. ഡെയിൻ ആന്‍റണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിന്‍റെ ഉൽഘാടനകർമ്മം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപ്പെഴ്സൺ സോണിയ ഗിരി നിർവഹിക്കും. കല്ലേറ്റുങ്കര ദിവ്യകാരുണ്യ ആശ്രം അനാഥാലയത്തിലെ അന്തേവാസിയായ അനു അൽഫോൺസയാണ് സ്വർണ്ണാഭരണങ്ങൾ ഏറ്റു വാങ്ങുന്നത്.

Leave a comment

Top