മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഡി.വൈ.എഫ്.ഐ. തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിക്കു കീഴിലെ യൂത്ത് ബ്രിഗേഡ്സിന്‍റെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിൽ നടന്ന ശുചീകരണ പ്രവർത്തനത്തിന് യൂത്ത് ബ്രിഗേഡ് കോർഡിനേറ്റർ വിവേക് ചന്ദ്രൻ, ബ്ലോക്ക് ട്രഷറർ അതീഷ് ഗോകുൽ ,ജോയിന്‍റ് സെക്രട്ടറി ശരത്ത്‌ ചന്ദ്രൻ, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ കെ.വി. വിനീത്, കെ.കെ. രാമദാസ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഹോസ്പിറ്റലിലെ കുടിവെള്ള ടാങ്കുകൾ വൃത്തിയാക്കിയും മറ്റു ക്ലീനിംങ്ങ് പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ടുമാണ് ബ്ലോക്ക് തല ശുചീകരണ പ്രവർത്തനങ്ങൾക്ക് ഡി.വൈ.എഫ്ഐ. തുടക്കം കുറിച്ചത്. വരും ദിവസങ്ങളിൽ ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും , ബോധവത്കരണ ക്ലാസുകളും തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിക്കു കീഴിലെ 15 മേഖലാ കേന്ദ്രങ്ങളിലും 139 യൂണിറ്റുകളിലും സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹികൾ അറിയിച്ചു.

Leave a comment

Top