പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ സൗജന്യ ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പ് 2022 മെയ് 25 ബുധനാഴ്ച

പുല്ലൂർ: സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിലെ ഡിപ്പാർട്ടമെന്‍റ് ഓഫ് പൾമനോളജിയുടെ നേതൃത്വത്തിൽ ഡോ. ജിക്കു വി. ചന്ദ്രൻ എം.ബി.ബി.എസ്. എം.ഡി. ശ്വാസകോശ വിദഗ്ധൻ നയിക്കുന്ന സൗജന്യ ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പ് 2022 മെയ് 25 ബുധനാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 12 മണി വരെ നടത്തുന്നു.

ദീർഘകാല ചുമ, ശ്വാസതടസം, വലിവ്, തുമ്മൽ, അലർജി, കോവിഡാനന്തര ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർക്ക് പങ്കെടുക്കാം. ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഡോക്ടർ കൺസൽറ്റേഷൻ സൗജന്യമായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 10 പേർക്ക് പൾമനറി ഫങ്ക്ഷന് ടെസ്റ്റ് (പി.എഫ്.ടി.) തികച്ചും സൗജന്യമായി നടത്തികൊടുക്കുന്നതായിരിക്കും.

രജിസ്ട്രേഷനായി 0480 267 2300, 0755 900 2226 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Leave a comment

Top