ആരോഗ്യ ജാഗ്രത പകർച്ചവ്യാധി പ്രതിരോധ യജ്ഞം- നഗരസഭാ തല ഉദ്ഘാടനം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നിർവഹിച്ചു

ഇരിങ്ങാലക്കുട: ആരോഗ്യ ജാഗ്രത പകർച്ചവ്യാധി പ്രതിരോധ യജ്ഞത്തിന്‍റെ നഗരസഭാ തല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ നഗരസഭ വൈസ് ചെയർമാൻ ടി.വി ചാർലി നിർവഹിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി.സി. ഷിബിൻ, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജെയ്സൺ പാറേക്കാടൻ, വിദ്യാഭ്യാസ-കലാകായിക സ്ഥിരം സമിതി അധ്യക്ഷ ജിഷ ജോബി, ജനറൽ ആശുപത്രിയിലെ ആർ.എം.ഒ. ഡോ. ഹേമന്ദ്, ക്രൈസ്റ്റ് കോളേജ് എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ തരുൺ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർമാർ യോഗത്തിൽ പങ്കെടുത്തു.

വാർഡ് കൗൺസിലർ പി . ടി ജോർജ് സ്വാഗതവും നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് നന്ദിയും പറഞ്ഞു.

ക്രൈസ്റ്റ് കോളേജിലെ എൻഎസ്എസ് വളണ്ടിയർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, നഗരസഭാ ശുചീകരണ തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. ആശുപത്രിയും പരിസരപ്രദേശങ്ങളും വൃത്തിയാക്കി. പ്രവർത്തനങ്ങൾക്ക് നഗരസഭയിലെയും ജനറൽ ആശുപത്രിയിലെയും പൊതുജനാരോഗ്യ വിഭാഗം ജീവനക്കാർ നേതൃത്വം നൽകി.

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും ഗാർഹിക – സ്ഥാപന തലത്തിലും പൊതുഇടങ്ങളിലും തുടർന്നുള്ള ദിവസങ്ങളിൽ ജനപങ്കാളിത്തത്തോടെ നടത്തുമെന്ന് നഗരസഭാ വൈസ് ചെയർമാൻ അറിയിച്ചു.

Leave a comment

Top